ബോബി ചെമ്മണൂർ ആവടി ഷോറൂം പ്രവർത്തനമാരംഭിച്ചു
Saturday, October 4, 2025 10:52 PM IST
കോഴിക്കോട്: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ ചെന്നൈയിലെ രണ്ടാമത്ത ഷോറൂം ആവടിയിൽ പ്രവർത്തനമാരംഭിച്ചു.
തമിഴ്നാട് ന്യൂനപക്ഷ മന്ത്രി എസ്.എം. നാസർ, ബോചെ, സിനിമാതാരം കാജൽ അഗർവാൾ എന്നിവർ ചേർന്ന് ഷോറും ഉദ്ഘാടനം ചെയ്തു. സ്വർണാഭരണങ്ങളുടെ ആദ്യ വിൽപന ആവടി മേയർ ജി. ഉദയകുമാർ നിർവഹിച്ചു.
മുൻമന്ത്രി എസ്. അബ്ദുൾ റഹീം, സൺപ്രകാശ് (സെക്രട്ടറി, ആവടി സിറ്റി, ഡിഎംകെ), ജി. രാജേന്ദ്രൻ (സോണൽ ചെയർമാൻ, ആവടി മുൻസിപ്പൽ കോർപറേഷൻ), ഗീത യുവരാജ് (വാർഡ് കൗൺസിലർ), സി.പി. അനിൽ (ജിഎം, മാർക്കറ്റിംഗ്, ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ്), എം.ജെ. ജോജി (പിആർഒ) എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടനവേളയിൽ ആവടിയിലെ തെരഞ്ഞെടുക്കപ്പെട്ട നിർധനരായ രോഗികൾക്ക് ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ധനസഹായം വിതരണം ചെയ്തു.
ബോചെയുടെ ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്ത് ‘ഫ്രീ തങ്കുബിസ്കറ്റ് കോൺടെസ്റ്റി’ ൽ പങ്കെടുത്തവരിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട ഷംനാദ് ഷാഹിക്ക് ബോചെ തങ്കു ബിസ്കറ്റ് സമ്മാനിച്ചു. ആവടിയിലെ മീനാക്ഷി ആശുപത്രിക്ക് സമീപമുള്ള ന്യൂ മിലിട്ടറി റോഡിലാണ് ഷോറും.