ഇന്ത്യന്‍ ഓയില്‍ മാര്‍ക്കറ്റിംഗ് ഡയറക്ടറായി സൗമിത്ര പി. ശ്രീവാസ്തവ ചുമതലയേറ്റു
Friday, October 3, 2025 10:53 PM IST
കൊച്ചി: ഇന്ത്യന്‍ ഓയിലിന്റെ മാര്‍ക്കറ്റിംഗ് വിഭാഗം ഡയറക്ടറായി സൗമിത്ര പി. ശ്രീവാസ്തവ ചുമതലയേറ്റു.
കരിയറിന്റെ തുടക്കത്തില്‍ എല്‍പിജി വിഭാഗത്തില്‍ പ്രവര്‍ത്തിച്ച സൗമിത്ര ശ്രീവാസ്തവ മൂന്നു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സുപ്രധാന പദവികള്‍ വഹിച്ചുവരികയാണ്.
മാര്‍ക്കറ്റിംഗ് വിഭാഗത്തിലെ വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പ്രധാന ബിസിനസ് വിഭാഗങ്ങളെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. റീട്ടെയില്‍ ട്രാന്സ്ഫോര്മേഷന് ഗ്രൂപ്പിന്റെ തലവനായും വടക്കുകിഴക്കന്‍ മേഖലകളിലെ റീട്ടെയില്‍ ബിസിനസ് മേധാവിയായും സേവനമനുഷ്ഠിച്ചിരുന്നു. കോര്‍പറേറ്റ് സ്ട്രാറ്റജി എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരുമ്പോഴാണ് പുതിയ നിയമനം.
ഐഐടി റൂര്‍ക്കിയില്‍നിന്ന് സിവില്‍ എന്‍ജിനിയറിംഗ് ബിരുദം നേടിയ സൗമിത്ര മുംബൈയിലെ എസ്പി ജെയിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് റിസര്‍ച്ചില്‍നിന്ന് എക്സിക്യൂട്ടീവ് എംബിഎയും നേടിയിട്ടുണ്ട്.