ധാരണാപത്രം ഒപ്പുവച്ചു
Friday, October 3, 2025 1:36 AM IST
കൊച്ചി: ഒഡീഷയിലെയും മറ്റ് ഉത്പാദനകേന്ദ്രങ്ങളിലെയും ഗ്രീന്‍ ഫീല്‍ഡ്, ബ്രൗണ്‍ ഫീല്‍ഡ് പദ്ധതികളിലെ നിക്ഷേപം ത്വരിതപ്പെടുത്തുന്നതിന് ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയവുമായി (എംഒഎഫ്പിഐ) നെസ്ലെ ഇന്ത്യ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ന്യൂഡല്‍ഹിയില്‍ നടന്ന 2025ലെ വേള്‍ഡ് ഫുഡ് ഇന്ത്യ ഉച്ചകോടിയിലാണു ധാരണാപത്രം ഒപ്പുവച്ചത്.
അടുത്ത മൂന്നു വര്‍ഷത്തിനകം ഈ രംഗത്തു നടപ്പാക്കുന്ന പദ്ധതിയിലൂടെ നേരിട്ടും പരോക്ഷമായും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നെസ്ലെ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മനീഷ് തിവാരി പറഞ്ഞു.