പുതിയ ഉത്പന്നങ്ങള്‍ വിപണിയിലിറക്കി കോട്ടയ്ക്കല്‍ ആര്യവൈദ്യശാല
Friday, September 26, 2025 12:03 AM IST
കൊച്ചി: കോട്ടയ്ക്കല്‍ ആര്യവൈദ്യശാല പേഴ്സണല്‍ കെയര്‍ ആന്‍ഡ് വെല്‍നെസ് ഉത്പന്നങ്ങള്‍ വിപണിയിലിറക്കിയതായി ആശുപത്രി മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം. വാര്യര്‍, സിഇഒ ഹരികുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സ്കിന്‍ കെയര്‍ സോപ്പ്, സ്കിന്‍ പ്രൊട്ടക്ഷന്‍ സോപ്പ്, ഹാന്‍ഡ്മെയ്ഡ് സോപ്പ്, ബേബി ഗ്ലോ സോപ്പ്, ബേബി ഓയില്‍, ടൂത്ത് പേസ്റ്റ്, സാഫ്രണ്‍ ഗ്ലോ ഫെയ്സ് ഷീറ്റ് മാസ്ക്, സാഫ്രണ്‍ സില്‍ക്ക്, ആന്റി ഡാന്‍ഡ്രഫ് ഷാംപു, ഹെയര്‍ നറിഷിംഗ് ഷാംപു, ആശ്വാസ് ഇന്‍ഹേലര്‍ ഉള്‍പ്പെടെ 11 ഉത്പന്നങ്ങളാണു വിപണിയിലിറക്കിയിട്ടുള്ളതെന്നും ഇരുവരും പറഞ്ഞു.