സില്‍വര്‍സ്റ്റോം സ്നോ പാര്‍ക്ക് ജംഷഡ്പുരില്
Friday, September 26, 2025 12:03 AM IST
കൊച്ചി: സില്‍വര്‍സ്റ്റോം പാര്‍ക്ക് ആൻഡ് റിസോര്‍ട്ട് രജതജൂബിലിയുടെ ഭാഗമായി കേരളത്തിനുപുറത്ത് ആരംഭിക്കുന്ന ആദ്യ സ്നോസ്റ്റോം പാര്‍ക്ക് നാളെ തുറക്കും. ജംഷഡ്പുരിലെ പിആൻഡ്എം ഹൈടെക് സിറ്റി സെന്ററിലാണു പുതിയ പാർക്ക്.
രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ ഹൈടെക് കെമിക്കല്‍സ് എംഡി ആര്.കെ. അഗര്‍വാള്‍ ഉദ്ഘാടനം നിര്‍വഹിക്കും. സില്‍വര്‍ സ്റ്റോം പാര്‍ക്ക് ആൻഡ് റിസോര്‍ട്ട് ഡയറക്ടര്‍ ആര്. ശങ്കരകൃഷ്ണന് അധ്യക്ഷത വഹിക്കും.
സില്‍വര്‍ സ്റ്റോം മാനേജിംഗ് ഡയറക്ടര്‍ എ.ഐ. ഷാലിമാര്‍, ചെയര്മാന് പി.കെ. അബ്ദുള്‍ ജലീല്‍, ഡയറക്ടര്‍ കെ. അരവിന്ദാക്ഷന്, സിഎഫ്ഒ കെ. രാമചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ത്യയിലെ മറ്റു നഗരങ്ങളിലും വൈകാതെ സ്നോ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ എ.ഐ. ഷാലിമാര്‍ പറഞ്ഞു.