തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ച്ചി- ബം​​​ഗ​​​ളൂ​​​രു വ്യ​​​വ​​​സാ​​​യ ഇ​​​ട​​​നാ​​​ഴി​​​യു​​​ടെ ആ​​​ദ്യ നോ​​​ഡാ​​​യ പാ​​​ല​​​ക്കാ​​​ട് സ്മാ​​​ർ​​​ട് സി​​​റ്റി​​​യു​​​ടെ (ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് മാ​​​നു​​​ഫാ​​​ക്ച​​​റിം​​​ഗ് ക്ല​​​സ്റ്റ​​​ർ) അ​​​ടി​​​സ്ഥാ​​​നസൗ​​​ക​​​ര്യ ​​​വി​​​ക​​​സ​​​ന​​​ത്തി​​​നു​​​ള്ള ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി കേ​​​ര​​​ളം പൂ​​​ർ​​​ത്തി​​​യാ​​​ക്കി. ദി​​​ലീ​​​പ് ബി​​​ൽ​​​ഡ്കോ​​​ണ്‍ ലി​​​മി​​​റ്റ​​​ഡും (ഡി​​​ബി​​​എ​​​ൽ) പി​​​എ​​​സ്പി പ്രോ​​​ജ​​​ക്ട​​​സ് ലി​​​മി​​​റ്റ​​​ഡും ചേ​​​ർ​​​ന്നു​​​ള്ള സം​​​യു​​​ക്ത സം​​​രം​​​ഭ​​​ത്തി​​​നാ​​​ണ് നി​​​ർ​​​മാ​​​ണ​​​ക്ക​​​രാ​​​ർ.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം രാ​​​ജ്യ​​​ത്ത് ആ​​​കെ അ​​​നു​​​വ​​​ദി​​​ക്ക​​​പ്പെ​​​ട്ട 12 വ്യ​​​വ​​​സാ​​​യ ഇ​​​ട​​​നാ​​​ഴി-​​​സ്മാ​​​ർ​​​ട്ട് സി​​​റ്റി പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​ വി​​​ക​​​സ​​​ന ന​​​ട​​​പ​​​ടി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന ആ​​​ദ്യ സം​​​സ്ഥാ​​​ന​​​മാ​​​യി ഇ​​​തോ​​​ടെ കേ​​​ര​​​ളം മാ​​​റി. ജി​​​എ​​​സ്ടി ഉ​​​ൾ​​​പ്പെ​​ടെ 1316.13 കോ​​​ടി രൂ​​​പ​​​യ്ക്കാ​​​ണു ക​​​രാ​​​ർ ഒ​​​പ്പി​​​ട്ട​​​ത്. നി​​​ർ​​​മാ​​​ണപ്ര​​​വ​​​ർ​​​ത്ത​​​നം ഉ​​​ട​​​ൻ തു​​​ട​​​ങ്ങും.

ആ​​​കെ 3,600 കോ​​​ടി രൂ​​​പ ചെ​​​ല​​​വു ക​​​ണ​​​ക്കാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്. ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​നാ​​​യി ര​​​ണ്ടു വ​​​ർ​​​ഷം മു​​​ൻ​​​പു കി​​​ഫ്ബി വ​​​ഴി സം​​​സ്ഥാ​​​നം 1,489 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ട്ടി​​​രു​​​ന്നു. 1,450 ഏ​​​ക്ക​​​ർ ഭൂ​​​മി​​​യാ​​​ണ് ഇ​​​തി​​​ന​​​കം ഏ​​​റ്റെ​​​ടു​​​ത്ത​​​ത്. നി​​​ല​​​വി​​​ൽ കി​​​ൻ​​​ഫ്ര​​​യു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള ഭൂ​​​മി ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി കോ​​​റി​​​ഡോ​​​ർ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ന് കൈ​​​മാ​​​റും. ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യി ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ൽ 110 ഏ​​​ക്ക​​​റും മാ​​​ർ​​​ച്ചി​​​ൽ 220 ഏ​​​ക്ക​​​റും കൈ​​​മാ​​​റി​​​യ​​​പ്പോ​​​ൾ ര​​​ണ്ടു ഘ​​​ട്ട​​​മാ​​​യി കേ​​​ന്ദ്രം 313.5 കോ​​​ടി രൂ​​​പ കൈ​​​മാ​​​റി​​​യി​​​രു​​​ന്നു.

ചെ​​​ന്നൈ-ബം​​​ഗ​​​ളൂരു വ്യ​​​വ​​​സാ​​​യ ഇ​​​ട​​​നാ​​​ഴി കൊ​​​ച്ചി​​​യി​​​ലേ​​​ക്ക് നീ​​​ട്ടി കൊ​​​ച്ചി- ബം​​​ഗ​​​ളൂ​​​രു വ്യ​​​വ​​​സാ​​​യ ഇ​​​ട​​​നാ​​​ഴി നി​​​ർ​​​മി​​​ക്കാ​​​ൻ 2019 ഓ​​​ഗ​​​സ്റ്റി​​​ലാ​​​ണ് തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്ക് തു​​​ല്യ​​​പ​​​ങ്കാ​​​ളി​​​ത്ത​​​മു​​​ള്ള പ​​​ദ്ധ​​​തി പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി 2020 സെ​​​പ്റ്റം​​​ബ​​​റി​​​ൽ ആ​​​രം​​​ഭി​​​ച്ചു.


2022 ജൂ​​​ലൈ ആ​​​യ​​​പ്പോ​​​ഴേ​​​ക്കും സ്ഥ​​​ല​​​മേ​​​റ്റെ​​​ടു​​​പ്പ് 85 ശ​​​ത​​​മാ​​​നം കേ​​​ര​​​ളം പൂ​​​ർ​​​ത്തി​​​യാ​​​ക്കി. 1,152 ഏ​​​ക്ക​​​ർ ഭൂ​​​മി​​​യു​​​ടെ ഏ​​​റ്റെ​​​ടു​​​പ്പി​​​ന് 14 മാ​​​സം മാ​​​ത്ര​​​മാ​​​ണ് വേ​​​ണ്ടി​​​വ​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ജൂ​​​ണി​​​ൽ മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ്, കേ​​​ന്ദ്ര വാ​​​ണി​​​ജ്യമ​​​ന്ത്രി പീ​​​യൂ​​​ഷ് ഗോ​​​യ​​​ലി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ച്ച് വ്യ​​​വ​​​സാ​​​യ ഇ​​​ട​​​നാ​​​ഴി​​​ക്കു​​​ള്ള അം​​​ഗീ​​​കാ​​​രം ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു കീ​​​ഴി​​​ലു​​​ള്ള കി​​​ൻ​​​ഫ്ര​​​യും കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​നു കീ​​​ഴി​​​ലു​​​ള്ള നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ കോ​​​റി​​​ഡോ​​​ർ ഡെവ​​​ല​​​പ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ഇം​​​പ്ലി​​​മെ​​​ന്‍റേ​​​ഷ​​​ൻ ട്ര​​​സ്റ്റും (എ​​​ൻ​​​ഐ​​​സി​​​ഡി​​​ഐ​​​ടി) ചേ​​​ർ​​​ന്ന് തു​​​ല്യ ഓ​​​ഹ​​​രിപ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ രൂ​​​പം​​​കൊ​​​ടു​​​ത്ത പ്ര​​​ത്യേ​​​കോ​​​ദ്ദേ​​​ശ്യ സ്ഥാ​​​പ​​​ന​​​മാ​​​യ കേ​​​ര​​​ള ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ കോ​​​റി​​​ഡോ​​​ർ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ് (കെ​​​ഐ​​​സി​​​ഡി​​​സി) ആ​​​ണ് പാ​​​ല​​​ക്കാ​​​ട് സ്മാ​​​ർ​​​ട് സി​​​റ്റി​​​യു​​​ടെ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​നം ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​ത്.

സ്മാ​​​ർ​​​ട് സി​​​റ്റി​​​യു​​​ടെ രൂ​​​പ​​​ക​​​ൽ​​​പ​​​ന മു​​​ത​​​ൽ നി​​​ർ​​​മാ​​​ണ​​​വും മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സും ഉ​​​ൾ​​​പ്പെ​​​ട്ട ഇ​​​പി​​​സി (എ​​​ൻ​​​ജി​​​നിയ​​​റിം​​​ഗ്, പ്രൊ​​​ക്യു​​​ർ​​​മെ​​​ന്‍റ് ആ​​​ൻ​​​ഡ് ക​​​ണ്‍​സ്ട്ര​​​ക്‌​​​ഷ​​​ൻ) ക​​​രാ​​​റി​​​നാ​​​ണ് ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ ടെ​​​ൻ​​​ഡ​​​ർ ക്ഷ​​​ണി​​​ച്ച​​​ത്.

പ​​​ദ്ധ​​​തി പ്ര​​​ദേ​​​ശ​​​ത്ത് ആ​​​വ​​​ശ്യ​​​മാ​​​യ റോ​​​ഡു​​​ക​​​ൾ, ഡ്രെ​​​യ്നേ​​​ജു​​​ക​​​ൾ, പാ​​​ല​​​ങ്ങ​​​ൾ, ജ​​​ല​​​വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല, അ​​​ഗ്നി​​​ശ​​​മ​​​ന മാ​​​ർ​​​ഗം, ജ​​​ല പു​​​ന​​​രു​​​പ​​​യോ​​​ഗ സം​​​വി​​​ധാ​​​നം, സീ​​​വ​​​റേ​​​ജ് ലൈ​​​ൻ, ഊ​​​ർ​​​ജ​​​വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​നം, സീ​​​വേ​​​ജ് ട്രീ​​​റ്റ്മെ​​​ന്‍റ് പ്ലാ​​​ന്‍റ്, വ്യാ​​​വ​​​സാ​​​യി​​​ക മ​​​ലി​​​ന​​​ജ​​​ല ശേ​​​ഖ​​​ര​​​ണ സം​​​വി​​​ധാ​​​നം, മ​​​ലി​​​ന​​​ജ​​​ല സം​​​സ്ക​​​ര​​​ണ പ്ലാ​​​ന്‍റ് തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് അ​​​ടി​​​സ്ഥാ​​​നസൗ​​​ക​​​ര്യ​​​ വി​​​ക​​​സ​​​ന​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​ത്.