പ്രമേഹ പ്രതിരോധവുമായി നേച്ചേഴ്സ് നര്‍ച്ചര്‍
Wednesday, September 24, 2025 11:32 PM IST
കോട്ടയം: പ്രമേഹത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന സമ്പൂര്‍ണ പോഷകാഹാരവുമായി നേച്ചേഴ്സ് നര്‍ച്ചര്‍ സൂപ്പര്‍ ഫുഡ് മിക്സ് പൗഡറുകള്‍ വിപണിയില്‍. ഒളശ തരകന് ആന്‍ഡ് കമ്പനിയാണ് നവീന ഫുഡ് മിക്സ് വില്പനയ്ക്കെത്തിക്കുന്നത്.
ഡയബറ്റിക്, ഹൃദ്രോഗം, ശരീരഭാര വര്‍ധന എന്നിവയെ നിയന്ത്രിക്കാന്‍ കഴിയുന്ന മില്ലറ്റ്, ഓട്ട്സ്, വിവിധ പയര്‍ വര്‍ഗങ്ങള്‍, വിവിധ തരം നട്സ് എന്നിവ സംയോജിപ്പിച്ചു യാതൊരുവിധ രാസവസ്തുക്കളോ കളറുകളോ ചേര്‍ക്കാതെ ശാസ്ത്രീയമായി തയാറാക്കിയ നേച്ചേഴ്സ് നര്‍ച്ചര്‍ പുട്ട്, ചപ്പാത്തി, ഇഡ്ഢലി, ദോശ, ഉപ്പുമാവ് എന്നിവയ്ക്കാവശ്യമായ സൂപ്പര്‍ മിക്സുകളാണു വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ലോ കാര്‍ബോ ഹൈ പ്രോട്ടീന്‍ സൂപ്പര്‍ ഫുഡ് മിക്സ് പൗഡറുകള്‍ ആയതിനാല്‍ ശരീരഭാരം വര്‍ധിക്കാതിരിക്കാന്‍ സഹായിക്കും.
ഏത് പ്രായക്കാര്‍ക്കും കഴിക്കാവുന്നതും എളുപ്പം പാചകം ചെയ്യാവുന്നതും സ്വാദിഷ്ടവുമായ നേച്ചേഴ്സ് നര്‍ച്ചര്‍ സൂപ്പര്‍, ഫുഡ് മിക്സുകള്‍ 500 ഗ്രാം പായ്ക്കുകളിലാണ് ലഭ്യമാകുന്നത്. പായ്ക്കറ്റിലെ നിറക്കൂട്ടില്ലായ്മപോലെ തന്നെ സുതാര്യവും സുശക്തവുമാണ് നേച്ചേഴ്സ് നര്ച്ചറിന്റെ ഗുണനിലവാരവും.
ജീവിതശൈലീ രോഗങ്ങളാല്‍ വലയുന്നവര്‍ക്ക് കഴിക്കാന്‍ ബുദ്ധിമുട്ടുള്ള മില്ലറ്റ് ഫുഡുകളുടെ സ്ഥാനത്ത് രുചികരമായ നേച്ചേഴ്സ് നര്‍ച്ചര്‍ തീര്‍ച്ചയായും ഇഷ്ടപെടുമെന്ന് നേച്ചേഴ്സ് നര്‍ച്ചര്‍ ഫുഡ് മിക്സ് നിര്‍മാതാക്കളായ തരകന് ആന്‍ഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ പി. ജോണ്‍ അറിയിച്ചു.