ജ്വല്ലറി ഫെയറും സമ്മേളനവും അങ്കമാലിയിൽ
Wednesday, September 24, 2025 11:32 PM IST
ആലപ്പുഴ: ഓള് കേരള ഗോള്‍ഡ് ആൻഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ജ്വല്ലറി ഫെയര്‍ ഒക്ടോബര്‍ 31, നവംബർ ഒന്ന്,രണ്ട് തീയതികളില്‍ അങ്കമാലി അഡ്ലസ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടത്തും.
എക്സിബിഷന്റെ ലോഗോ പ്രകാശനം ചെയ്തു. ഒക്ടോബര്‍ രണ്ടിനു കേരളത്തിലെ സ്വര്‍ണ വ്യാപാരികളുടെ സമ്പൂര്‍ണ സംസ്ഥാന സമ്മേളനവും അങ്കമാലിയില്‍ നടക്കും.
സംഘടനയുടെ ആധികാരികത ഭീമ ഗോവിന്ദനും ജസ്റ്റിന് പാലത്രയും നയിക്കുന്ന നേതൃത്വത്തിന് അനുവദിച്ചുകൊണ്ടുള്ള കീഴ്ക്കോടതി വിധികള്‍ സുപ്രീം കോടതി ശരിവച്ച പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച സംഘടന വിക്ടറി ഡേയായി ആചരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വര്‍ക്കിംഗ് പ്രസിഡന്റ് റോയി പാലത്തറ, ഹാഷിം കോശി, കണ്ണന് ശരവണ, മോഹന്‍ ആലപ്പി, മൊയ്ദു വരമംഗലം, ജോയ് പഴയിടം, വിഷ്ണു സാഗര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.