രാജഗിരി കോണ്‍ക്ലേവ് 2025ന് തുടക്കം
Wednesday, September 24, 2025 12:33 AM IST
കൊച്ചി: രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസും (ഓട്ടോണമസ്) രാജഗിരി ബിസിനസ് സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന രാജഗിരി കോണ്‍ക്ലേവ് 2025ന് കാക്കനാട് കോളജ് കാമ്പസില്‍ തുടക്കം. ‘നൗ ടു നെക്സ്റ്റ്’ എന്നതാണു കോണ്‍ക്ലേവിന്റെ പ്രമേയം.
കോൺഫ്ലുവന്‍സ് 2.0-യുടെ ഭാഗമായി സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് കെഎസ്ഐഡിസി ചെയര്മാന് ബാലഗോപാല്‍ ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. ആർസിഎസ്എസ് പ്രിന്‍സിപ്പൽ ഫാ. എം.ഡി. സാജു അധ്യക്ഷത വഹിച്ചു.
കാക്കനാട് വാലി കാമ്പസ് അസി. ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍, ബിസിനസ് സ്കൂള്‍ ഡയറക്ടര്‍ ഡോ. കിഷോര്‍ ഗോപാലകൃഷ്ണ പിള്ള, ആര്‍സിഎസ്എസ് അസോ. ഡയറക്ടര്‍ ഡോ. ബിനോയ് ജോസഫ്, മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി പ്രഫ. ബി. ഹരീഷ് എന്നിവര്‍ പ്രസംഗിച്ചു.
സംരംഭകസമ്മേളനം, വ്യവസായ സുഹൃദ് സംഗമം, പാനല്‍ ചര്‍ച്ചകള്‍, ആര് ടോക്സ്, ഹാക്കത്തോണ്‍, എഐ വര്‍ക്ക്ഷോപ്, അന്തര്‍ദേശീയ പുസ്തകമേള, അന്തര്‍ദേശീയ ചലച്ചിത്രോത്സവം, സൈക്കോളജി എക്സിബിഷന്, ആര്. ബസാര്‍, ക്യൂരിയോസിറ്റി സോണ്‍, കലാസന്ധ്യ എന്നിവയുണ്ടായിരുന്നു.
രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ക്ലേവില്‍ ടോക്ക് ഷോ അവതാരിക ധന്യാ വര്‍മ, എഐ വിദഗ്ധന്‍ റൗള്‍ ജോണ്‍ അജു, നടി ഡോ. മുത്തുമണി സോമസുന്ദരന്‍ തുടങ്ങിയവർ പങ്കെടുക്കും.