കെ.വി. ബംഗാർരാജു എസ്ബിഐ ചീഫ് ജനറൽ മാനേജർ
Tuesday, September 23, 2025 12:10 AM IST
തിരുവനന്തപുരം: കെ.വി. ബംഗാർരാജു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സർക്കിളിന്റെ ചീഫ് ജനറൽ മാനേജരായി ചുമതലയേറ്റു.
1995ൽ പ്രൊബേഷണറി ഓഫീസറായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം, ബാങ്കിംഗിന്റെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ്.
മൂന്നു ദശാബ്ദങ്ങളായിട്ടുള്ള സേവന കാലയളവിൽ അദ്ദേഹം എസ്ബിഐ പാറ്റ്ന സർക്കിളിൽ ചീഫ് ജനറൽ മാനേജർ, കോൽക്കത്തയിലെ സ്റ്റേറ്റ് ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഡർഷിപ്പിൽ ഡയറക്ടർ, നൽഗോണ്ട ഡെപ്യൂട്ടി ജനറൽ മാനേജർ, മുംബൈയിലെ ബാങ്കിന്റെ ആസ്ഥാനത്ത് ചെയർമാൻ, സെക്രട്ടേറിയറ്റിൽ അസിസ്റ്റന്റ് ജനറൽ മാനേജർ എന്നീ പ്രധാന തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.