സൈബർ സുരക്ഷാ കോൺഫറൻസ് ഒക്ടോബർ 10 മുതൽ
Monday, September 22, 2025 1:23 AM IST
കൊച്ചി: സൈബര്‍ സുരക്ഷയ്ക്കായി കേരള പോലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സൈബർ സുരക്ഷാ കോൺഫറൻസ് ‘കൊക്കൂൺ’ ഒക്ടോബര്‍ 10നും 11നും കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടക്കും.
സൈബര്‍ സുരക്ഷാരംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങൾ, ഹൈടെക് കുറ്റകൃത്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവ് നല്‍കുകയും അവ തടയുന്നതിനുവേണ്ടിയുളള കര്‍മപദ്ധതികള്‍ ആവിഷ്കരിക്കുകയുമാണ് കോണ്‍ഫറന്‍സിലൂടെ ലക്ഷ്യമിടുന്നത്. പരിപാടിയോടനുബന്ധിച്ചുള്ള പ്രത്യേക വര്ക്ഷോപ്പുകള് ഏഴു മുതൽ ഒമ്പതു വരെ തീയതികളില്‍ നടക്കും.