ഹുറൂണ്‍ ഇന്ത്യ എക്സലൻസ് അവാർഡ് വി.പി. നന്ദകുമാർ കുടുംബത്തിന്
Monday, September 22, 2025 1:23 AM IST
വലപ്പാട്: ബർക്ലേസ് പ്രൈവറ്റ് ക്ലയന്റ്സും ഹുറൂണ്‍ ഇന്ത്യയും ചേർന്നുനൽകുന്ന 2025ലെ എക്സലൻസ് അവാർഡ് വി.പി. നന്ദകുമാർ കുടുംബത്തിന്. കുടുംബ ബിസിനസിലെ മികച്ച പ്രകടനത്തിനുള്ള പുരസ്കാരമാണ് മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ചെയർമാൻ വി.പി. നന്ദകുമാറിന്റെ കുടുംബത്തിനു ലഭിച്ചത്.
രാജ്യത്തെ സാന്പത്തികമേഖലയ്ക്കു മണപ്പുറം ഫിനാൻസ് നൽകിവരുന്ന സംഭാവനയാണു പരിഗണിക്കപ്പെട്ടത്. കുടുംബത്തിനുവേണ്ടി വി.പി. നന്ദകുമാറിന്റെ മരുമകൾ നിനി സുഹാസ് പുരസ്കാരം ഏറ്റുവാങ്ങി.
രണ്ടാം തവണയാണ് ബർക്ലേസ് പ്രൈവറ്റ് ക്ലയന്റ്സും ഹുറൂണ്‍ ഇന്ത്യയും ചേർന്ന് ഇന്ത്യൻ കുടുംബവ്യവസായമേഖലയെ ആദരിക്കുന്നത്.