പുതിയ ജിഎസ്ടി: സാവകാശം വേണമെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമകള്‍
Wednesday, September 24, 2025 11:32 PM IST
കൊച്ചി: പിഴവുകള്‍ ഇല്ലാതെ പുതിയ ജിഎസ്ടി നിരക്ക് പ്രാവര്‍ത്തികമാക്കുന്നതിന് സര്‍ക്കാര്‍ സാവകാശം അനുവദിക്കണമെന്ന് ഓള് കേരള സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന് ആവശ്യപ്പെട്ടു. 20,000 മുതല്‍ 35,000 വരെ സാധനങ്ങളാണു സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൈകാര്യം ചെയ്യുന്നത്.
ഇത്രയും സാധനങ്ങളാണു തരംതിരിച്ച് പുതിയ ജിഎസ്ടി നിരക്ക് പ്രകാരമുള്ള വിലയിലേക്കു മാറ്റേണ്ടത്. സെപ്റ്റംബര്‍ 21ന് അര്‍ധരാത്രി 12 വരെ പഴയ വിലയിലും 22 മുതല്‍ പുതിയ നിരക്കിലുമാണ് സാധനങ്ങള്‍ വില്‍ക്കേണ്ടത്.
പ്രായോഗിക ബുദ്ധിമുട്ടാണ് ഇതു മൂലം നേരിടേണ്ടിവരുന്നതെന്ന് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ അസീസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.