മഹീന്ദ്ര വാഹനങ്ങള്‍ക്ക് ജിഎസ്ടി ഇളവിന് ഓഫറുകളും
Wednesday, September 24, 2025 11:32 PM IST
കൊച്ചി: ജിഎസ്ടി പരിഷ്കരണത്തിന്റെ പൂര്‍ണ ആനുകൂല്യം ഉപഭോക്താക്കള്‍ക്കു കൈമാറാനൊരുങ്ങി കാര്‍ നിര്‍മാതാക്കളായ മഹീന്ദ്ര. ജിഎസ്ടി ഇളവിനു പുറമെ മഹീന്ദ്ര ഒരുക്കിയിരിക്കുന്ന പ്രത്യേക ഉത്സവകാല ഓഫറുകളും ചേര്‍ത്ത് നിലവിലെ വിലയില്‍നിന്നും 2.56 ലക്ഷം വരെ ഇളവുകളോടെ വാഹനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്.
ജിഎസ്ടി ഇളവും ഉത്സവകാല ഓഫറും ചേര്‍ത്ത് ബോലെറോ നിയോക്ക് 3.17 ലക്ഷത്തിന്റെയും ബോലെറോയ്ക്ക് 2.21 ലക്ഷത്തിന്റെയും എക്സ്യുവി 700 ന് 2.24 ലക്ഷത്തിന്റെയും 3 എക്സോ മോഡലിന് 2.46 ലക്ഷത്തിന്റെയും സ്കോര്‍പിയോ എന്‍ സീരീസിന് 2.16 ലക്ഷത്തിന്റെയും ഇളവ് ലഭിക്കും.
അതേസമയം ഥാര്‍ റോക്സ്, ഥാര്‍ എന്നീ മോഡലുകള്‍ക്ക് യഥാക്രമം 1.33, 1.01 എന്നിങ്ങനെയാണു ജിഎസ്ടി ഇളവ്. ഈ ഓഫറുകള്‍ക്കുപുറമെ എല്ലാ മഹീന്ദ്ര വാഹനങ്ങള്‍ക്കും 100 ശതമാനം ഓണ്‍ റോഡ് ഫണ്ടിംഗും ലഭ്യമാണ്.