നാവിക പരിശീലനത്തിന് എഫ്എസി സിമുലേറ്റർ
Wednesday, September 24, 2025 11:32 PM IST
കൊച്ചി: സെൻ ടെക്നോളജീസിന്റെ അനുബന്ധ സ്ഥാപനമായ അപ്ലൈഡ് റിസർച്ച് ഇന്റർനാഷണൽ സിമുലേഷൻ വഴി ആധുനിക നാവിക പരിശീലനത്തിനു സഹായകമായ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (എഫ്എസി) സിമുലേറ്റർ പുറത്തിറക്കി.
കപ്പലുകളുടെ പ്രവർത്തനം, നാവിഗേഷൻ, പോരാട്ടതന്ത്രങ്ങൾ, വിദൂരത്തുനിന്ന് ആയുധം ഉപയോഗിക്കൽ എന്നിവയിൽ സേനയെ സഹായിക്കുന്നതാണ് പുതിയ സംവിധാനം.