ഇന്റര്‍നാഷണല്‍ യൂണിഫോം മാനുഫാക്ചറേഴ്സ് ഫെയര്‍
Thursday, September 25, 2025 11:44 PM IST
കൊച്ചി: മഹാരാഷ്ട്ര സര്‍ക്കാരിന്റെ ടെക്സ്റ്റൈല്‍ വകുപ്പുമായി സഹകരിച്ച് സോളാപുര്‍ ഗാര്‍മെന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷന് (എസ്ജിഎംഎ) സംഘടിപ്പിക്കുന്ന ഒന്‍പതാമത് ഇന്റര്‍നാഷണല്‍ യൂണിഫോം മാനുഫാക്ചറേഴ്സ് ഫെയര്‍ നവംബര്‍ 26 മുതല്‍ 28 വരെ മുംബൈയിലെ ഗോരേഗാവില്‍ നെസ്കോ എക്സിബിഷന് സെന്റര്‍ ഹാള്‍ നമ്പര്‍ നാലില്‍ നടക്കും.
മൂന്നു ദിവസത്തെ മേളയില്‍ 150ലധികം ദേശീയ ബ്രാന്‍ഡുകള്‍ പങ്കെടുക്കും. 30,000ത്തിലധികം യൂണിഫോം ഡിസൈനുകളും 15,000ത്തിധികം തുണി ഡിസൈനുകളും പ്രദര്‍ശനത്തില്‍ അവതരിപ്പിക്കും.