‘മൂന്നാം നൊമ്പരം’ റിലീസ് ഇന്ന്
Friday, September 26, 2025 12:03 AM IST
കോട്ടയം: യേശുവിനെക്കുറിച്ച് ആരും പറയാത്ത ഒരു കഥയുമായി “മൂന്നാം നൊമ്പരം’’ ഇന്ന് പ്രദർശനത്തിനെത്തുന്നു.
പരിശുദ്ധ മറിയത്തിന്റെ ഏഴ് നൊമ്പരങ്ങളിൽ മൂന്നാമത്തെ നൊമ്പരമായ12-ാം വയസിൽ തന്റെ തിരുക്കുമാരനെ നഷ്ടപ്പെടുന്നതിനെ ഇതിവൃത്തമാക്കിയുള്ള ചലച്ചിത്രമാണിത്.
ഈ കാലഘട്ടത്തിൽ വളരെ പ്രസക്തമായ ഒരു ഇതിവൃത്തം. നഷ്ടപ്പെടുന്ന മക്കളെയോർത്ത് ദുഃഖിക്കുന്ന ധാരാളം മാതാപിതാക്കൾക്ക് ഈ സിനിമ ഒരു വഴികാട്ടിയാകുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ജോഷി ഇല്ലത്താണ്. സെസൻ മീഡിയാ ബംഗളൂരുവിന്റെ ബാനറിൽ ജിജി കാർമ്മലേത്ത് ആണ് സിനിമയുടെ നിർമാണം . സാജൻ സൂര്യ, ധന്യ മേരി വർഗീസ്, ദിനേശ് പണിക്കർ , അംബിക മോഹൻ എന്നിവരാണ് അഭിനേതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സിമി ജോസഫ്.