കേരള വിഷന്‍ സംരംഭക കണ്വന്ഷന് നാളെ ആലപ്പുഴയില്‍
Friday, September 26, 2025 12:03 AM IST
കൊച്ചി: കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് 18-ാമത് സംരംഭക കണ്വന്ഷന് ‘വിഷന്‍ സമ്മിറ്റ് 25’ നാളെ ആലപ്പുഴ കാമിലോട്ട് കണ്വന്ഷന് സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ പത്തിന് കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ പി.പി. ചിത്തരഞ്ജന്, എച്ച്. സലാം എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
വൈകുന്നേരം അഞ്ചിന് കുടുംബശ്രീ സൂക്ഷ്മസംരംഭക അവാര്‍ഡ് ദാനവും മെഗാ ഷോയും മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1500 കേബിള്‍ ടിവി സംരംഭക പ്രതിനിധികള്‍ സമ്മിറ്റില്‍ പങ്കെടുക്കും. പത്രസമ്മേളത്തില്‍ ഭാരവാഹികളായ പി.ബി. സുരേഷ്, കെ. ഗോവിന്ദന്, കെ.വി. രാജന്, പി.എസ്. രജനീഷ് എന്നിവര്‍ പങ്കെടുത്തു.