സ്വര്‍ണവിലയില്‍ ഇടിവ്; പവന് 680 രൂപ കുറഞ്ഞു
Friday, September 26, 2025 12:03 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റിക്കാര്‍ഡ് കുതിപ്പില്‍നിന്നു തിരിച്ചിറങ്ങി. ഇന്നലെ ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്.
ഇതോടെ ഒരു ഗ്രാമിന് 10,490 രൂപയും പവന് 83,920 രൂപയുമായി. സ്വര്‍ണവിലയില്‍ ഈ ആഴ്ച ചാഞ്ചാട്ടം തുടര്‍ന്നേക്കാമെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.