വണ്ടര്‍ലായ്ക്കു മലിനീകരണ നിയന്ത്രണ അവാര്‍ഡ്
Tuesday, September 30, 2025 11:42 PM IST
കൊച്ചി: വണ്ടര്‍ലാ അമ്യൂസ്മെന്റ് പാര്‍ക്ക് കൊച്ചിക്കു കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്കാരം.
അങ്കമാലി അഡ്ലക്സ് കണ്വന്ഷന് സെന്ററില്‍ നടന്ന അന്താരാഷ്ട്ര പരിസ്ഥിതി കോണ്‍ക്ലേവ് വേദിയില്‍ റോജി എം. ജോണ്‍ എംഎല്‍എ യില്നിന്ന് വണ്ടര്‍ലാ അധികൃതര്‍ പുരസ്കാരം ഏറ്റുവാങ്ങി.
ലോകോത്തര നിലവാരത്തിലുള്ള അമ്യൂസ്മെന്റ് അനുഭവങ്ങള്‍ ഉറപ്പു നല്‍കുന്നതിനൊപ്പം തന്നെ സുസ്ഥിരതയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് വണ്ടര്‍ലായെ പുരസ്കാരത്തിന് അര്‍ഹമാക്കിയത്.