ആക്സിസ് ബാങ്കിൽ സ്വര്‍ണ വായ്പ യുപിഐയിലൂടെയും
Tuesday, September 30, 2025 11:42 PM IST
കൊച്ചി: യുപിഐയിലൂടെ സ്വര്ണത്തിന്മേല് വായ്പകള്‍ ലഭ്യമാക്കുന്ന പുതിയ പദ്ധതിക്ക് ആക്സിസ് ബാങ്ക് തുടക്കമിട്ടു.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും കച്ചവടക്കാര്‍ക്കും സ്വര്‍ണ ആസ്തികളുടെ മൂല്യം പ്രയോജനപ്പെടുത്താന്‍ വഴിയൊരുക്കുന്നതാണ് ഈ പദ്ധതി. ഫ്രീചാര്ജുമായുള്ള സഹകരണത്തിലൂടെയാണ് ഇത് നടപ്പാക്കുന്നത്.