ഐഎച്ച്ആർഡിയും എൻഐഇഎൽഐടിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു
Monday, September 29, 2025 11:43 PM IST
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് യും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന്റെ കീഴിലുള്ള പരിശീലന-ഗവേഷണ കേന്ദ്രമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുംതമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ സാന്നിദ്ധ്യത്തിൽ,ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി.എ. അരുൺ കുമാറും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കോഴിക്കോട് ഡയറക്ടർ ഡോ. പ്രതാപ് കുമാർ എസും ഒപ്പിട്ട ധാരണാ പത്രം കൈമാറി.
ഈ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും ആധുനിക സാങ്കേതികവിദ്യകളിൽ വിദ്യാഭ്യാസം, പരിശീലനം, ഗവേഷണ അവസരങ്ങൾ എന്നിവ നൽകാൻ സംയുക്ത പദ്ധതികൾ നടപ്പാക്കും.