കേരളത്തിലെ ആദ്യ ഓട്ടോമോട്ടീവ് എഐ ബ്രാന്‍ഡ് അംബാസഡറായി റോയാ
Monday, September 29, 2025 11:43 PM IST
കൊച്ചി: പ്രീ ഓണ്‍ഡ് ആഡംബര കാറുകള്‍, ബജറ്റ് കാറുകള്‍, സൂപ്പര്‍ബൈക്കുകള്‍ എന്നിവയുടെ വില്പന രംഗത്തുള്ള പ്രമുഖ കമ്പനി റോയല്‍ ഡ്രൈവ്, എഐ ബ്രാന്‍ഡ് അംബാസഡറിനെ (റോയാ)അവതരിപ്പിച്ചു.
ഒരു ഓട്ടോമോട്ടീവ് ബ്രാന്‍ഡിന്റെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ആദ്യത്തെ എഐ അംബാസഡറാണ് റോയാ.
റോയായെ അവതരിപ്പിക്കാൻ കൊച്ചിയിൽ നടത്തിയ ചടങ്ങ് ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്തു. റോയല്‍ ഡ്രൈവിന്റെ ചെയര്‍മാനും എംഡിയമായ മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
ബഹുഭാഷാ, മള്‍ട്ടി-പ്ലാറ്റ്ഫോം ഡിജിറ്റല്‍ അംബാസഡറായ റോയായിലൂടെ ഉപഭോക്താക്കളുമായി കമ്പനി അടുത്ത ബന്ധം സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.