കാൽ നൂറ്റാണ്ട് ആഘോഷിച്ച് സ്കോഡ ഇന്ത്യ
Friday, September 26, 2025 11:21 PM IST
കഴിഞ്ഞ 25 വർഷമായി സ്കോഡ ഇന്ത്യയിൽ ജൈത്രയാത്ര തുടരുകയാണ്. ടെക്നോളജിയും സുരക്ഷയും സമന്വയിപ്പിച്ച് സാധാരണക്കാരുടെ ബജറ്റിൽ വാഹനങ്ങൾ വിപണിയിൽ എത്തിക്കുന്നതിൽ സ്കോഡ വിജയിച്ചതാണിതിന് കാരണം.
റോഡിലെ വിശ്വാസം എന്നാൽ, സ്കോഡ എന്ന രീതിയിലേക്ക് ഇന്ത്യൻ വാഹന വിപണി മാറി. സ്കോഡയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇവിഎം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സാബു ജോണിയും ഇവിഎം സ്കോഡ സിഇഒ ബിജു ഗോപാലകൃഷ്ണനും.
കേരളത്തിലെ സ്കോഡയുടെ ജൈത്രയാത്രയിൽ ഇവിഎം സ്കോഡയുടെ പങ്ക്?
2019ലാണ് ഇവിഎം ആദ്യ സ്കോഡ ഷോറൂം കൊച്ചിയിൽ തുടങ്ങിയത്. അതിന് ശേഷം ഓരോ വർഷവും 20% മുതൽ 30% വരെ വണ്ടികളുടെ സെയിലിൽ ഉണ്ടായ മുന്നേറ്റവും സർവീസിൽ ഉണ്ടായ മികച്ച പ്രകടനവും സ്കോഡയുടെ മികച്ച ഡീലർ ആകുവാൻ സഹായിച്ചു. കഴിഞ്ഞ മാസം കാസർഗോഡ്, അടൂർ, കായംകുളം, തിരുവല്ല എന്നിവിടങ്ങളിൽ സെയിൽസ് ആൻഡ് സർവീസോടു കൂടിയ പുതിയ നാല് ഷോറൂമുകളാണ് ഇവിഎം സ്കോഡ തുടങ്ങിയത്. ഇതോടുകൂടി ഇവിഎമ്മിന് കേരളത്തിൽ 12 ഷോറൂമുകളായി. ഇതുകൂടാതെ മലയാളികൾക്ക് അഭിമാനിക്കുവാൻ കാരണമായ സ്കോഡ കൈലാക്കിന് പേര് നൽകിയ മുഹമ്മദ് സിയാദിന് സ്കോഡ കൈലാക്ക് സമ്മാനമായി നൽകിയത് ഇവിഎമ്മിന്റെ കാസർഗോഡ് ഷോറൂമിൽ വച്ചാണ്.
സ്കോഡ ഇന്ത്യയിൽ 25 വർഷം ആഘോഷിക്കുന്ന വേളയിൽ ഏതൊക്കെ രീതിയിലാണ് സ്കോഡ ഫാൻ ബേസിനെ അതിന്റെ ഭാഗമാക്കുന്നത്?
വളരെ വിപുലമായ മാർക്കറ്റാണ് സ്കോഡ ഇന്ത്യയിൽ പ്രതീക്ഷിക്കുന്നത്. 25 വർഷം ആഘോഷിക്കുന്ന ഈ അവസരത്തിൽ ഇപ്പോൾ മാർക്കറ്റിൽ ഉള്ള മൂന്നു മോഡലുകളുടെ ലിമിറ്റഡ് എഡിഷൻ വേർഷനുകൾ അവതരിപ്പിച്ചിട്ടുണ്ട്. കോസ്മെറ്റിക് അപ്ഗ്രേഡുകൾ, 25 ഇയർ ബാഡ്ജ്, 360 കാമറ, പഡിൽ ലാന്പുകൾ എന്നിവ കൂടാതെ കോംപ്ലിമെന്ററി ആക്സസറീസ് കിറ്റ് കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. ഓരോ മോഡലുകളുടെയും 500 യൂണിറ്റുകൾ മാത്രമാണ് ലഭ്യമാകുക.
ജിഎസ്ടി ഇളവുകൾ കൊണ്ട് ഓട്ടോമൊബൈൽ സെഗ്മെന്റിന് ഉണ്ടാകുന്ന ഗുണങ്ങൾ?
ജിഎസ്ടി ഇളവ് ഓട്ടോമൊബൈൽ ഇൻഡസ്ട്രിയിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ വാഹനങ്ങൾ വാങ്ങാൻ ജനം സെപ്റ്റംബർ 22 വരെ കാത്തിരുന്ന ഒരു സാഹചര്യമുണ്ടായി.
കേന്ദ്ര സർക്കാർ ജിഎസ്ടി ഇളവുകൾ പ്രഖ്യാപിച്ച കൂട്ടത്തിൽ ഏറ്റവും മികച്ച ഇളവുകൾ ലഭിച്ച ഒരു സെഗ്മെന്റാണ് ഓട്ടോമൊബൈൽ സെഗ്മെന്റ്. നേരത്തേ 28% ആയിരുന്ന ജിഎസ്ടി ഇപ്പോൾ 18% ആയി കുറഞ്ഞു. അതായത് 10% ജിഎസ്ടി ഇളവ്. വ്യക്തമായി പറഞ്ഞാൽ അറുപതിനായിരം രൂപ മുതൽ 2 ലക്ഷം രൂപ വരെയുള്ള ജിഎസ്ടി ബെനിഫിറ്റ് കസ്റ്റമറിന് ലഭിക്കും. ഇതുകൊണ്ടുതന്നെ മിക്ക ആളുകളും സെപ്റ്റംബർ 22 വരെ കാത്തിരുന്നു.
സ്കോഡയുടെ കാര്യത്തിൽ ഈ ബെനിഫിറ്റ് കൂടാതെ, കന്പനി നേരിട്ട് നൽകുന്ന ഓഫർ കൂടി ലഭിക്കും. അതുകൊണ്ടു തന്നെ സ്കോഡയുടെ എല്ലാ വണ്ടികളും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കും.
കൈലാക്ക് ആയിരം വണ്ടികൾ സെയിൽ ചെയ്ത ആദ്യ ഡീലർ എന്ന ബഹുമതി ഇവിഎം സ്വന്തമാക്കിയല്ലോ?
അതെ, അതിന്റെ മുഴുവൻ ക്രെഡിറ്റ് സ്കോഡയെ 100% വിശ്വസിച്ച കേരളത്തിലെ ഇവിഎം ടീമിനാണ്. ഇന്ത്യയിൽതന്നെ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്.
ഏറ്റവും മികച്ച സർവീസാണ് ഇവിഎം നല്കിക്കൊണ്ടിരിക്കുന്നത്. അതുതന്നെയാണ് ഇത്തരത്തിൽ ഒരു നേട്ടത്തിൽ ഇവിഎം എത്തിച്ചേർന്നത് എന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു.