ബിഎസ്എന്‍എല്‍ 4ജി ; സംസ്ഥാനത്ത് 16000 4ജി പോയിന്റുകള്‍
Friday, September 26, 2025 11:21 PM IST
തിരുവനന്തപുരം: ബിഎസ്എന്‍എല്‍ അതിവേഗ ഇന്റര്‍നെറ്റ് ശൃംഖല സജ്ജമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 4ജിയിലേക്ക് മാറുന്നത് 16000 4ജി പോയിന്റുകള്‍.
1000 പുതിയ ടവറുകള്‍ ഉള്‍പ്പെടെ 7200 ടവറുകളാണ് സംസ്ഥാനത്ത് 4ജിയിലേക്ക് മാറുന്നത്. ഒരു ടവറില്‍ തന്നെ രണ്ടും മൂന്നും ബാന്‍ഡുകള്‍ ഉള്‍പ്പെടുന്നതിനാല്‍ ടവറുകളുടെ എണ്ണം 7200 ആണെങ്കിലും ഫലത്തില്‍ 4ജി പോയിന്റുകളുടെ എണ്ണം 16000 ആയി വര്‍ധിച്ചു.
ഇന്നു മുതല്‍ സമ്പൂര്‍ണ ബിഎസ്എന്‍എല്‍ 4ജി സേവനം സംസ്ഥാനത്ത് ലഭ്യമായി തുടങ്ങുമെന്ന് കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ആര്. സജികുമാര്‍ വ്യക്തമാക്കി. 700 മെഗാഹെര്‍ട്സ്, 2100 മെഗാഹെര്‍ട്സ്, 2500 മെഗാഹെര്‍ട്സ് എന്നിങ്ങനെ മൂന്നു ബാന്‍ഡിലാണ് ടവറുകള്‍ സജ്ജമാക്കിയിരിക്കുന്നത്. അതിവേഗ ഇന്റര്‍നെറ്റ് ഉറപ്പാക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു.
ടവറില്‍ നിന്ന് വിദൂരത്തുള്ള സ്ഥലത്തേക്ക് പോലും 4ജി ലഭ്യമാക്കാന്‍ കഴിയുന്ന 700 മെഗാഹെര്‍ട്സ് സ്വകാര്യ സേവനദാതാക്കള്ക്കൊന്നുമില്ലാത്ത സൗകര്യമാണ്. ഉപകരണങ്ങള്‍ മാറ്റാതെ സോഫ്റ്റ്വേര്‍ പരിഷ്കാരം കൊണ്ടുമാത്രം 5ജിയിലേക്ക് മാറാന്‍ കഴിയും വിധമുള്ള സാങ്കേതിക വിദ്യയാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തുന്നത്.