റീഗൽ ജ്വല്ലേഴ്സ് ബംഗളൂരു മാർത്തഹള്ളി ഷോറൂം തുറന്നു
Saturday, September 27, 2025 11:08 PM IST
ബംഗളൂരു: റീഗൽ ജ്വല്ലേഴ്സിന്റെ ബംഗളൂരുവിലെ മൂന്നാമത്തെ ഷോറൂം മാർത്തഹള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. മഞ്ജുള അരവിന്ദ് ലിംബാവലി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
റീഗൽ ജ്വല്ലേഴ്സ് ചെയർമാൻ ടി.കെ. ശിവദാസൻ, എംഡിയും സിഇഒയുമായ വിബിൻ ശിവദാസ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എം. ഗോപാൽ എന്നിവർ സന്നിഹിതരായിരുന്നു.
പരന്പരാഗതവും ആധുനിക രൂപകല്പനയും സമന്വയിപ്പിച്ച സ്വർണ-വജ്രാഭരണങ്ങളുടെ അതിമനോഹരശേഖരം പുതിയ ഷോറൂമിലുണ്ട്. ജയനഗർ ഉൾപ്പെടെ ബംഗളൂരുവിലെ മറ്റിടങ്ങളിലേക്കു സാന്നിധ്യം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റീഗൽ ഗ്രൂപ്പ്.
കാമനഹള്ളി, മല്ലേശ്വരം ഷോറൂമുകളുടെ വിജയത്തിനുശേഷം കർണാടകയിലെ ബ്രാൻഡിന്റെ വളർച്ചയിലെ പ്രധാന ചുവടുവയ്പാണ് ഈ വിപുലീകരണമെന്നു ചെയർമാൻ ടി.കെ. ശിവദാസൻ പറഞ്ഞു.