സെമികണ്ടക്ടർ നിർമാണം; 3,330 കോടി രൂപയുടെ സംയുക്ത സംരംഭവുമായി യുഎസ്ടി - കെയ്ൻസ് സെമികോണ്‍
Monday, September 29, 2025 11:43 PM IST
തിരുവനന്തപുരം: മുൻനിര എഐ, ടെക്നോളജി ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കന്പനിയായ യുഎസ്ടി പ്രമുഖ ഇന്ത്യൻ സെമികണ്ടക്ടർ നിർമാതാക്കളായ കെയ്ൻസ് സെമിക്കോണിൽ തന്ത്രപരമായ നിക്ഷേപം നടത്തി.
ഇലക്ട്രോണിക്സ്, ഇലക്ട്രിക് വാഹനങ്ങൾ (ഇവി), പുനരുപയോഗ ഊർജം, ഉപഭോക്തൃ സാങ്കേതികവിദ്യ എന്നിവയുടെ അടുത്ത ഘട്ട വികസനത്തിന് ആക്കം കൂട്ടാനായി രണ്ടു സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കും.
കൂടാതെ, ആഗോളതലത്തിൽ നൂതന സാങ്കേതിക വളർച്ച സാധ്യമാക്കുന്നതിനൊപ്പം ഗുണനിലവാരം, വിശ്വാസ്യത, പ്രാദേശിക മൂല്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു മുൻനിര സെമികണ്ടക്ടർ ഹബ്ബായി മാറാനുള്ള ഇന്ത്യയുടെ മുന്നേറ്റത്തെ ഈ പങ്കാളിത്തം മുന്നോട്ടു നയിക്കും.
ഇലക്ട്രോണിക്സ്, എൻജിന ിറിംഗ് മേഖലയിൽ പ്രാമുഖ്യം തെളിയിച്ചിട്ടുള്ള ഇരുകന്പനികളും ഗുജറാത്തിലെ സാനന്ദിൽ 3,300 കോടി രൂപയുടെ ലോകോത്തര ’ഔട്ട്സോഴ്സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ്’ സൗകര്യം സ്ഥാപിക്കും. ഔട്ട്സോഴ്സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് ഇന്ത്യയിൽ താരതമ്യേന പുതിയതാണ്.