100 പേർക്ക് ധനലക്ഷ്മി- ലയണ്‍സ് ക്ലബ് കൃത്രിമക്കാൽ വിതരണം നാളെ
Tuesday, September 30, 2025 11:42 PM IST
തൃശൂർ: ധനലക്ഷ്മി ഗ്രൂപ്പും ലയണ്‍സ് ക്ലബ് 318ഡി യും ചേർന്ന് 100 പേർക്കു സൗജന്യമായി കൃത്രിമക്കാലുകൾ വിതരണം ചെയ്യുന്നു.
നാളെ രാവിലെ 10ന് തൃശൂർ ടൗണ്‍ഹാളിൽ നടക്കുന്ന ചടങ്ങ് മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്യും. മുൻ ഡിജിപി ജേക്കബ് തോമസ് മുഖ്യാതിഥിയാകും.
ലയണ്‍സ് മൾട്ടിപ്പിൾ കൗണ്‍സിൽ സെക്രട്ടറി ജയിംസ് വളപ്പില, ലയണ്‍സ് ഡിസ്ട്രിക്ട് ഗവർണർമാരായ ജയകൃഷ്ണൻ, സുരേഷ് കെ. വാരിയർ, കെ.എം. അഷറഫ് എന്നിവരും ധനലക്ഷ്മി ഗ്രൂപ്പിന്റെ ഓൾടൈം ഡയറക്ടർ ശ്യാംദേവ്, ഡയറക്ടർമാരായ കെ.ബി. സുരാജ്, ബൈജു എസ്. ചുള്ളിയിൽ, കെ. സുനിൽകുമാർ തുടങ്ങിയവരും സംബന്ധിക്കും.
നിരവധി സാമൂഹികസേവനങ്ങൾ നടപ്പാക്കിയ ധനലക്ഷ്മി ഗ്രൂപ്പ് കൃത്രിമക്കാലുകൾ നൽകുന്നതിലൂടെ പുതിയ ചുവടുകൂടി പൂർത്തിയാക്കുകയാണെന്നും വളർച്ചയുടെ പാതയിൽ ഇതു വലിയ പ്രചോദനമാണെന്നും ധനലക്ഷ്മി ഗ്രൂപ്പ് ചെയർമാൻ ഡോ. വിബിൻദാസ് കടങ്ങോട്ട് പറഞ്ഞു.