കണ്ണന് ദേവന് ഹില്‍സ് പ്ലാന്റേഷന്‍സിന് എട്ട് അവാര്‍ഡുകള്‍
Tuesday, September 30, 2025 11:42 PM IST
കൊച്ചി: കൊച്ചിയില്‍ നടന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ടീ കണ്‍വന്‍ഷനില്‍ കണ്ണന് ദേവന് ഹില്‍സ് പ്ലാന്റേഷന്‍സ് എട്ട് അവാര്‍ഡുകള്‍ കരസ്ഥമാക്കി.
സ്പെഷാലിറ്റി ടീ മത്സരത്തില്‍ റിപ്പിള് സില്‍വര്‍ ടിപ്സിനും റിപ്പിള് ക്ലാസിക് ഗ്രീന്‍ ടീക്കും രണ്ട് ഗോള്‍ഡ് അവാര്‍ഡുകളും ഗോള്‍ഡന്‍ ലീഫ് ഇന്ത്യ അവാര്‍ഡുകളില്‍ ആറ് പുരസ്കാരങ്ങളുമാണു നേടിയത്.
സിടിസി ടീ വിഭാഗത്തിനുള്ള ഗോള്‍ഡന്‍ ലീഫ് ഇന്ത്യ അവാര്‍ഡ് മന്ത്രി പി. രാജീവില്‍നിന്ന് കെഡിഎച്ച്പി കമ്പനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മനീഷ് സിംഗ് ഏറ്റുവാങ്ങി. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഡിഎച്ച്പി എംഡി കെ. മാത്യു ഏബ്രഹാം എന്നിവര്‍ പങ്കെടുത്തു.