കേരള ബാങ്ക് കോഴിക്കോട് ശാഖ പുതിയ കെട്ടിടത്തില്‍
Friday, October 3, 2025 1:32 AM IST
കോഴിക്കോട്: കേരള ബാങ്ക് കോഴിക്കോട് ശാഖ ഇന്നുമുതല്‍ മേത്തോട്ട് താഴം ജെബി ബിസിനസ് സെന്ററില്‍ പ്രവര്‍ത്തനമാരംഭിക്കും.
പ്രവര്‍ത്തനരംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ശാഖ ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണു നവീകരിച്ച കെട്ടിടത്തിലേക്കു മാറ്റുന്നത്. ഇന്നു രാവിലെ 9.30ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ കേരള ബാങ്ക് ഡയറക്ടര്‍ ഇ. രമേശ് ബാബു, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം. ചാക്കോ തുടങ്ങിയവര്‍ പങ്കെടുക്കും.