മും​​ബൈ: സെ​​പ്റ്റം​​ബ​​റി​​ൽ യൂ​​റോ​​പ്പി​​ലേ​​ക്കു​​ള്ള ഇ​​ന്ത്യ​​യു​​ടെ ഡീ​​സ​​ൽ ക​​യ​​റ്റു​​മ​​തി എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന നി​​ല​​യി​​ൽ എ​​ത്തു​​മെ​​ന്ന് ഷി​​പ്പ്ട്രാ​​ക്ക​​ർ​​മാ​​രു​​ടെ​​യും വ്യാ​​പാ​​രി​​ക​​ളു​​ടെ​​യും ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു. റി​​ഫൈ​​ന​​റി​​ക​​ളു​​ടെ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ളു​​ടെ കാ​​ല​​യ​​ള​​വി​​ൽ പാ​​ശ്ചാ​​ത്യ വി​​പ​​ണി​​ക​​ളി​​ലെ ശ​​ക്ത​​മാ​​യ ലാ​​ഭം മു​​ത​​ലെ​​ടു​​ത്ത​​താ​​ണ് ക​​യ​​റ്റു​​മ​​തി​​യി​​ലെ കു​​തി​​ച്ചു​​ചാ​​ട്ട​​ത്തി​​നു കാ​​ര​​ണം.

സെ​​പ്റ്റം​​ബ​​റി​​ൽ ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന് യൂ​​റോ​​പ്പി​​ലെ​​ത്തി​​യ​​ത് 1.3 മി​​ല്യ​​ണ്‍ മു​​ത​​ൽ 1.4 മി​​ല്യ​​ണ്‍ ട​​ണ്‍ വ​​രെ (9.7 മി​​ല്യ​​ണ്‍ മു​​ത​​ൽ 10.4 മി​​ല്യ​​ണ്‍ വ​​രെ) ഡീ​​സ​​ലാ​​ണ്. ഈ ​​ക​​ണ​​ക്കു​​ക​​ൾ എ​​ൽ​​എ​​സ്ഇ​​ജി, കെ​​പ്ല​​ർ, മ​​റ്റ് ര​​ണ്ടു വ്യാ​​പാ​​രസ്രോ​​ത​​സു​​ക​​ളി​​ൽ​​നി​​ന്നു​​ള്ള​​താ​​ണ്.2017ൽ ​​ട്രാ​​ക്കിം​​ഗ് ആ​​രം​​ഭി​​ച്ച​​ശേ​​ഷം ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന് യൂ​​റോ​​പ്പി​​ലേ​​ക്കു​​ള്ള ക​​യ​​റ്റു​​മ​​തി ആ​​ദ്യ​​മാ​​യാ​​ണ് ഈ ​​നി​​ല​​യി​​ലെ​​ത്തു​​ന്ന​​ത്.


റ​​ഷ്യ​​യി​​ൽനി​​ന്നാ​​ണ് ക്രൂ​​ഡ് ഓ​​യി​​ലി​​ന്‍റെ മൂ​​ന്നി​​ലൊന്നും ഇ​​ന്ത്യ​​യി​​ലേ​​ക്കു വ​​രു​​ന്ന​​ത്. ഇ​​ന്ത്യ​​യി​​ലെ റി​​ഫൈ​​ന​​റി​​ക​​ൾ, എ​​ണ്ണ ഉത്പാ​​ദ​​നം വ​​ർ​​ധി​​പ്പി​​ക്കു​​ക​​യും മി​​ച്ച ഉ​​ത്പ​​ന്ന​​ങ്ങ​​ൾ വി​​ദേ​​ശ​​ത്തേ​​ക്ക് തി​​രി​​ച്ചു​​വി​​ടു​​ക​​യും ചെ​​യ്യു​​ന്നു. ഗ്യാ​​സോ​​ലി​​ൻ, ഡീ​​സ​​ൽ ക​​യ​​റ്റു​​മ​​തി ഒ​​ന്നി​​ല​​ധി​​കം വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ല​​യി​​ലെ​​ത്തി.

കെ​​പ്ല​​ർ ഷി​​പ്പ് ട്രാ​​ക്കിം​​ഗ് ഡാ​​റ്റ പ്ര​​കാ​​രം സെ​​പ്റ്റം​​ബ​​റി​​ലെ മൊ​​ത്തം ഡീ​​സ​​ൽ ക​​യ​​റ്റു​​മ​​തി ഏ​​ക​​ദേ​​ശം മൂ​​ന്നു ബി​​ല്യ​​ണ്‍ ട​​ണ്ണി​​ലെ​​ത്തി. ഇ​​ത് അ​​ഞ്ചു വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​ണ്.ഓ​​ഗ​​സ്റ്റി​​ൽ ഒ​​രു മെ​​ട്രി​​ക് ട​​ണ്ണി​​ന് 30 ഡോ​​ള​​റാ​​യി​​രു​​ന്നെ​​ങ്കി​​ൽ സെ​​പ​​റ്റം​​ബ​​റി​​ൽ 45 ഡോ​​ള​​റാ​​യി ഉ​​യ​​രു​​ന്നു​​വെ​​ന്ന് എ​​ൽ​​എ​​സ്ഇ​​ജി​​യു​​ടെ ക​​ണ​​ക്കു​​ക​​ൾ പ​​റ​​യു​​ന്നു. ഇ​​ത് വ്യാ​​പാ​​രി​​ക​​ളെ ഉ​​ത്പ​​ന്നം യൂ​​റോ​​പ്പി​​ലേ​​ക്ക് മാ​​റ്റാ​​ൻ പ്രേ​​രി​​പ്പി​​ക്കു​​ന്നു.