ന്യൂ​ഡ​ല്‍​ഹി: ടാ​റ്റാ ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സു​മാ​യി സ​ഹ​ക​രി​ച്ച് രാ​ജ്യ​ത്തു​ട​നീ​ളം ഇ-​സിം സേ​വ​നം ആ​രം​ഭി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട് പൊ​തു​മേ​ഖ​ലാ ടെ​ലി​കോം ഓ​പ്പ​റേ​റ്റ​റാ​യ ബി​എ​സ്എ​ന്‍​എ​ല്‍. ഫി​സി​ക്ക​ല്‍ സിം ​കാ​ര്‍​ഡി​ന്‍റെ ആ​വ​ശ്യ​മി​ല്ലാ​തെത​ന്നെ മൊ​ബൈ​ല്‍ ക​ണ​ക്ടി​വി​റ്റി സാ​ധ്യ​മാ​ക്കാ​ന്‍ ഇ​ത് സ​ഹാ​യി​ക്കും.

പ​ര​മ്പ​രാ​ഗ​ത​ രീ​തി​യി​ല്‍ സിം ​ഇ​ട്ട് മൊ​ബൈ​ല്‍ ക​ണ​ക്ടി​വി​റ്റി സാ​ധ്യ​മാ​ക്കു​ന്നതിനു പ​ക​രം ക്യു ​ആ​ര്‍ കോ​ഡ് സ്‌​കാ​ന്‍ ചെ​യ്ത് മൊ​ബൈ​ല്‍ ക​ണ​‌ക‌്ഷ​ന്‍ ആ​ക്ടീ​വ് ആ​ക്കു​ന്ന രീ​തി​ക്ക് തു​ട​ക്ക​മി​ടാ​നാ​ണ് ബി​എ​സ്എ​ന്‍​എ​ല്‍ പ​ദ്ധ​തി​യി​ടു​ന്ന​ത്. ഫി​സി​ക്ക​ല്‍ സിം ​കാ​ര്‍​ഡു​ക​ള്‍​ക്ക് പ​ക​രം 2ജി/3​ജി/4​ജി സേ​വ​ന​ങ്ങ​ള്‍ ബി​എ​സ്എ​ന്‍​എ​ല്ലി​ന്‍റെ ഇ-​സി​മ്മു​ക​ള്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ഡ്യു​വ​ല്‍ സിം ​മൊ​ബൈ​ല്‍ ഫോ​ണു​ള്ള ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ഫി​സി​ക്ക​ല്‍ സി​മ്മി​നൊ​പ്പം ഒ​രു ഇ-​സി​മ്മും ഉ​പ​യോ​ഗി​ക്കാം.

ഡ്യു​വ​ല്‍ സിം ​ഫോ​ണ്‍ ഉ​ള്ള​വ​ര്‍​ക്കും പ​തി​വാ​യി വി​ദേ​ശ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്കും പ്രാ​ദേ​ശി​ക നെ​റ്റ‌‌്‌വര്‍​ക്കു​ക​ളു​മാ​യി എ​ളു​പ്പ​ത്തി​ല്‍ ക​ണ​ക്റ്റ് ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കും ഇ-​സിം സേ​വ​നം ഉ​പ​യോ​ഗ​പ്ര​ദ​മാ​യി​രി​ക്കും. വി​ദേ​ശയാ​ത്ര ന​ട​ത്തു​ന്ന​വ​ര്‍​ക്ക് അ​വ​രു​ടെ ബി​എ​സ്എ​ന്‍​എ​ല്‍ ന​മ്പ​ര്‍ നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ട് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള പ്ര​ദേ​ശി​ക ഓ​പ്പ​റേ​റ്റ​ര്‍​മാ​രു​മാ​യി ബ​ന്ധം നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​യും.


ടാ​റ്റാ ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സി​ന്‍റെ ജി​എ​സ്എം​എ അം​ഗീ​കൃ​ത സ​ബ്‌​സ്‌​ക്രി​പ്ഷ​ന്‍ മാ​നേ​ജ്‌​മെ​ന്‍റ് പ്ലാ​റ്റ്‌​ഫോ​മാ​യ മൂ​വ് ആ​ണ് ഇ-​സിം സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത്. ടാ​റ്റാ ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് കൊ​ളാ​ബ​റേ​ഷ​ന്‍ സ​ര്‍​വീ​സ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് (ടി​സി​സി​എ​സ്പി​എ​ല്‍) വ​ഴി​യാ​ണ് ഇ​ത് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പൊ​തു​മേ​ഖ​ലാ ടെ​ലി​കോം ക​മ്പ​നി​യാ​യ ബി​എ​സ്എ​ന്‍​എ​ല്ലി​നെ സം​ബ​ന്ധി​ച്ച് ഇ-​സിം സേ​വ​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത് ഒ​രു സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പാ​യി​രി​ക്കും. ഇ​തു​വ​ഴി ബി​എ​സ്എ​ന്‍​എ​ല്ലി​ന്‍റെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ന്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കു സു​ഗ​മ​മാ​യി സേ​വ​നം ഉ​റ​പ്പാ​നാ​കും.