ഒപ്പോ റെനോ14 ഫൈവ് ജി ദീപാവലി എഡിഷന് വിപണിയില്‍
Friday, October 3, 2025 1:36 AM IST
കൊച്ചി: റെനോ 14 ഫൈവ് ജി ദീപാവലി എഡിഷൻ വിപണിയിലിറക്കി. സവിശേഷ രൂപകല്പനകളുമായി പുറത്തിറക്കിയ ഈ മോഡലിൽ ഹീറ്റ് സെന്‍സിറ്റീവ് നിറംമാറ്റ സാങ്കേതിക സംവിധാനവുമുണ്ട്. ദീപാവലി പ്രമാണിച്ച് ഇന്ത്യയില്‍ മാത്രമായാണു ഈ മോഡല്‍ പുറത്തിറക്കുന്നത്.
എയ്റോസ്പേസ്-ഗ്രെയ്ഡ് അലൂമിനിയം ഫ്രെയിം, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7 ഐ, ഓള്‍റൗണ്ട് ആര്‍മര്‍ ആര്‍ക്കിടെക്ചര്‍, സ്പോഞ്ച് ബയോണിക് കുഷ്യനിംഗ്, 50 എംപി മെയിന്‍ സെന്‍സര്‍, 50എംപി ടെലിഫോട്ടൊ, 8എംപി അള്‍ട്രാ വൈഡ്, 50 എംപി സെല്‍ഫി എന്നിവയും ഫോണിന്റെ പ്രത്യേകതകളാണ്.
8 ജിബി-256 ജിബി ഫോണിന് 39,999 രൂപയാണു വില. ദീപാവലി ഓഫറുകളുടെ ഭാഗമായി 36,999 രൂപയ്ക്ക് റീട്ടെയിൽ സ്റ്റോറുകളിലും ഒപ്പോ ഇ-സ്റ്റോറിലും ഫ്ലിപ്കാര്‍ട്ടിലും ആമസോണിലും ലഭിക്കും.