ധനലക്ഷ്മി ഗ്രൂപ്പും ലയണ്‍സ് ക്ലബ്ബും ചേർന്ന് 100 പേർക്കു കൃത്രിമക്കാലുകൾ നൽകി
Friday, October 3, 2025 1:36 AM IST
തൃശൂർ: ധനകാര്യമേഖലയിൽ അതിവേഗവളർച്ച കൈവരിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയ ധനലക്ഷ്മി ഗ്രൂപ്പും ലയണ്‍സ് ക്ലബ് 318ഡി യും ചേർന്ന് 100 പേർക്കു കൃത്രിമക്കാലുകൾ സൗജന്യമായി വിതരണം ചെയ്തു. തൃശൂർ ടൗണ്‍ഹാളിൽ നടന്ന ചടങ്ങിൽ തൃശൂർ മേയർ എം.കെ. വർഗീസ് ഉദ്ഘാടനം നിർവഹിച്ചു.
ലയണ്‍സ് മൾട്ടിപ്പിൾ കൗണ്‍സിൽ സെക്രട്ടറി ജെയിംസ് വളപ്പില, ലയണ്‍സ് ഡിസ്ട്രിക്ട് ഗവർണർമാരായ ജയകൃഷ്ണൻ, സുരേഷ് കെ. വാരിയർ, ധനലക്ഷ്മി ഗ്രൂപ്പിന്റെ ഓൾടൈം ഡയറക്ടർ ശ്യാംദേവ്, ഡയറക്ടർമാരായ കെ.ബി. സുരാജ്, ബൈജു എസ്. ചുള്ളിയിൽ, കെ. സുനിൽ കുമാർ തുടങ്ങിയവരും സംബന്ധിച്ചു.
216 ആദിവാസി യുവതീ-യുവാക്കളുടെ സമൂഹവിവാഹം തുടങ്ങി നിരവധി സാമൂഹികസേവനങ്ങൾ നടപ്പിലാക്കിയ ധനലക്ഷ്മി ഗ്രൂപ്പ് കൃത്രിമക്കാലുകൾ നൽകുന്നതിലൂടെ സേവനത്തിന്റെ ഒരു പുതിയ ചുവടുകൂടി പൂർത്തിയാക്കുകയാണെന്ന് ധനലക്ഷ്മി ഗ്രൂപ്പ് ചെയർമാൻ ഡോ. വിബിൻദാസ് കടങ്ങോട്ട് പറഞ്ഞു.
ധനകാര്യസേവനങ്ങളിൽ വിശ്വാസ്യതയും സാമൂഹിക പ്രതിബദ്ധതയും ഉറപ്പാക്കുന്നതോടൊപ്പം വയോജനക്ഷേമ കേന്ദ്രങ്ങൾ, ഗൃഹരഹിതർക്കുള്ള സഹായങ്ങൾ, വിദ്യാർഥികൾക്കുള്ള പ്രോത്സാഹന പദ്ധതികൾ, പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ ധനലക്ഷ്മി ഗ്രൂപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ സാമൂഹിക ഉത്തരവാദിത്വത്തിന്റെ അതുല്യ മാതൃകകളാണ്. ആത്മാർഥ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ടാലന്റ് ബുക്ക് ഓഫ് റിക്കാർഡ്, അമേരിക്ക ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്, മഹാത്മാഗാന്ധി എക്സലൻസ് അവാർഡ്, സ്വിറ്റ്സർലൻഡ് ഗ്ലോബൽ ബിസിനസ് അച്ചീവ്മെന്റ് അവാർഡ് തുടങ്ങി നിരവധി ബഹുമതികൾക്കു ധനലക്ഷ്മി ഗ്രൂപ്പ് കരസ്ഥമാക്കിയിട്ടുണ്ട്.