നിസാന്‍ വില്പനയിൽ 9.3 ശതമാനം വളര്‍ച്ച
Friday, October 3, 2025 10:53 PM IST
കൊച്ചി: നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെപ്റ്റംബറില്‍ മൊത്തം 10,500 വാഹനങ്ങളുടെ വില്പന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേസമയത്തേക്കാള്‍ (9,629 ) 9.3 ശതമാനം വർധനയാണിത്.
ആഭ്യന്തര മൊത്ത വില്പന 1,652 യൂണിറ്റാണ്. കയറ്റുമതി 8,872 യൂണിറ്റിലെത്തി. ഇതില്‍ ദക്ഷിണേഷ്യന്‍ വിപണിയില്‍ മാത്രം റിക്കാര്‍ഡ് 1,120 യൂണിറ്റുകളാണു വിറ്റത്. ഇത് ഈ മേഖലയിലെ നിസാന്റെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്പനയാണ്.
ജിഎസ്ടി ഇളവുകളും പുതിയ മാഗ്നൈറ്റിന്റെ വിലയില്‍ ഒരു ലക്ഷം രൂപ വരെ കുറവ് വന്നതും നിസാന്റെ മികച്ച പ്രകടനത്തിന് സഹായകമായെന്നു നിസാന്‍ മോട്ടോര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ സൗരഭ് വത്സ പറഞ്ഞു.