മണപ്പുറം ഫിനാൻസ് ചീഫ് പിആർഒ സനോജ് ഹെർബർട്ടിന് ദേശീയ പുരസ്കാരം
Friday, October 3, 2025 10:53 PM IST
വലപ്പാട്: ടൈംസ് ഗ്രൂപ്പിന്റെ ഇ.ടി എഡ്ജ് സംഘടിപ്പിച്ച ദേശീയ സി സ്യൂട്ട് ടൈറ്റൻസ് കോണ്‍ക്ലേവിൽ മണപ്പുറം ഫിനാൻസ് ജനറൽ മാനേജർ സനോജ് ഹെർബർട്ടിനു പുരസ്കാരം. ജയ്പുരിൽ നടന്ന കോണ്‍ക്ലേവിൽ ബെസ്റ്റ് സിഎംഒ അവാർഡാണ് സനോജിനു ലഭിച്ചത്.
മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ ജനറൽ മാനേജർ, ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുന്ന സനോജ് ഹെർബർട്ടിനു കോർപറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി, മൈക്രോ ഇൻഷ്വറൻസ്, സ്ട്രാറ്റജിക് കമ്യൂണിക്കേഷൻ എന്നിവയിൽ രണ്ടു പതിറ്റാണ്ടിലേറെ പരിചയസന്പത്തുണ്ട്.
ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്വാധീനിച്ച പരിവർത്തന സംരംഭങ്ങൾക്കു മണപ്പുറം ഫിനാൻസിലൂടെ നേതൃത്വംനൽകാൻ സാധിച്ചതിനുള്ള അംഗീകാരമായാണ് പുരസ്കാരം.