മാൻ കാൻകോറിന് നാല് പുരസ്കാരങ്ങൾ
Friday, October 3, 2025 10:53 PM IST
കൊച്ചി: സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ മുൻനിര കമ്പനിയായ മാൻ കാൻകോറിന് നാല് ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ.
സസ്റ്റൈനബിൾ സോഴ്സിംഗ്, ഇന്നവേഷൻ, ജീവനക്കാരുടെ ക്ഷേമം എന്നീ മേഖലകളിലെ മികവിന് എഫ്ഐ ഇന്ത്യ 2025, ഇഫിയാറ്റ് 2025 (ഐഎഫ്ഇഎടി), സിഐഐ കേരള എച്ച്ആർ കോൺക്ലേവ് 2025 എന്നിവയുടെ അവാർഡുകളാണു ലഭിച്ചത്.
കമ്പനിയുടെ മിന്റ് സസ്റ്റൈനബിലിറ്റി പ്രോഗ്രാമിന് എഫ്ഐ ഇന്ത്യ 2025ൽ പുരസ്കാരം ലഭിച്ചു. ഉത്തർപ്രദേശിലെ 550 ഗ്രാമങ്ങളിലായി 6,000ത്തിലധികം കർഷകരുമായി സഹകരിച്ചു നടപ്പാക്കുന്നതാണ് പദ്ധതി.
ഇതിലൂടെ ജല ഉപയോഗം 30 ശതമാനവും ഹരിതഗൃഹ വാതകത്തിന്റെ പുറംതള്ളൽ 37 ശതമാനവും കുറയ്ക്കാൻ സാധിച്ചതായി മാൻ കാൻകോർ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ജീമോൻ കോര പറഞ്ഞു.