ഹഡിൽ ഗ്ലോബൽ 2025: നൂറോളം സ്റ്റാർട്ടപ്പുകളുടെ എക്സ്പോ സംഘടിപ്പിക്കും
Saturday, October 4, 2025 10:52 PM IST
തിരുവനന്തപുരം: കേരള സ്റ്റാർട്ടപ് മിഷന്റെ ഹഡിൽ ഗ്ലോബൽ 2025 നോടനുബന്ധിച്ച് ലോകോത്തര നിലവാരമുള്ള സ്റ്റാർട്ടപ്പുകളുടെ അത്യാധുനിക സാങ്കേതികവിദ്യാ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന എക്സ്പോ സംഘടിപ്പിക്കും.
ഡിസംബർ 11 മുതൽ 13 വരെ ദി ലീല കോവളം, എ റാവിസ് ഹോട്ടലിൽ നടക്കുന്ന ഹഡിൽ ഗ്ലോബൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കേരളത്തിനകത്തും പുറത്തും നിന്നുള്ള വിവിധ മേഖലകളിലെ നൂറോളം സ്റ്റാർട്ടപ്പുകളുടെ ഉത്പന്നങ്ങളാണ് എക്സ്പോയിലുള്ളത്.