ബോണ്‍ബ്ലോക്ക് ഐപിഒയ്ക്ക്
Saturday, October 4, 2025 10:52 PM IST
കൊച്ചി: ബോണ്‍ബ്ലോക്ക് ടെക്നോളജീസ് ലിമിറ്റഡ് പ്രാഥമിക ഓഹരിവില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിക്ക് പ്രാഥമിക രേഖ സമര്‍പ്പിച്ചു.
230 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും മൂന്നു കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.