100 ഇഞ്ച് ക്യുഎല്‍ഇഡി ടിവി പുറത്തിറക്കി
Saturday, October 4, 2025 10:52 PM IST
തിരുവനന്തപുരം: ആഗോള ഗൃഹോപകരണ ബ്രാന്‍ഡായ ഹയര്‍ അപ്ലയന്‍സസ് ഇന്ത്യ എഐ പിന്തുണയുള്ള 100 ഇഞ്ച് (254 സെമി) എസ്90 സീരീസ് ക്യുഎല്‍ഇഡി ടിവി പുറത്തിറക്കി.
തിയറ്ററിനു സമാനമായ അനുഭവം നല്‍കാനായി രൂപകല്‍പ്പന ചെയ്ത ടിവി സ്പോര്‍ട്സ്, ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍, ഗെയിമുകള്‍ തുടങ്ങിയവ കൂടുതല്‍ ആവേശകരമായ അനുഭവമാക്കി മാറ്റുമെന്ന് കമ്പനി പറയുന്നു.