മൊബൈല്‍ സിടി ഉത്പന്ന ശ്രേണിയുമായി സാംസംഗ്
Saturday, October 4, 2025 10:52 PM IST
കൊച്ചി: സാംസംഗ് ഇലക്ട്രോണിക്സ് അനുബന്ധസ്ഥാപനമായ ന്യൂറോലോജിക്കയുമായി സഹകരിച്ച് മൊബൈല്‍ സിടി ഉത്പന്നശ്രേണി പ്രഖ്യാപിച്ചു.
ഉന്നതനിലവാരത്തിലുള്ള മെഡിക്കല്‍ ഇമേജിംഗ് സാങ്കേതികവിദ്യകളില്‍ ആഗോളതലത്തില്‍ മുന്നില്‍ നില്ക്കുന്ന സാംസംഗിന്റെ പുതിയ സംവിധാനം ഡയഗ്നോസ്റ്റിക്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയില്‍ വലിയ മാറ്റം സൃഷ്ടിക്കാനാണു ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.