ഫ്രാങ്കെയുടെ പുതിയ ഭക്ഷ്യമാലിന്യ സംസ്കരണ സംവിധാനം വിപണിയിൽ
Saturday, October 4, 2025 10:52 PM IST
കോട്ടയം: ലോകോത്തര കിച്ചൻ സിസ്റ്റം ബ്രാൻഡ് ആയ ഫ്രാങ്കെയുടെ പുതിയ ഭക്ഷ്യ മാലിന്യ സംസ്കരണ സംവിധാനം ബയോ വേസ്റ്റ് ഡിസ്പോസർ കേരളത്തിൽ അവതരിപ്പിച്ചു.
ഡിജിറ്റൽ ഇലക്ട്രോണിക്സ് ഹോം അപ്ലൈൻസ് വിതരണക്കാരായ ഓക്സിജൻ ഡിജിറ്റൽ ഷോപ്പിന്റെ സഹകരണത്തോടെയാണ് കേരളത്തിൽ ഉടനീളം വിൽപ്പന ആരംഭിച്ചിരിക്കുന്നത്.
എത്ര കാഠിന്യമേറിയ ഭക്ഷണമാലിന്യങ്ങൾ പോലും അരച്ച് വെള്ളമാക്കി നീക്കം ചെയ്യാൻ കഴിയുന്ന ശേഷിയുള്ള ഈ മെഷീൻ, വെറും 30 സെക്കൻഡിനുള്ളിൽ 1.4 ലിറ്റർ ഭക്ഷ്യ മാലിന്യം സംസ്കരിക്കും. അടുക്കളയെ എപ്പോഴും വൃത്തിയും ശുചിയും ആക്കാൻ ഇതിന് കഴിയും.
1.25 എച്ച്പി മോട്ടോർ, 2600 ആർപിഎം സ്പീഡ്, സ്റ്റെയിൻലെസ് സ്റ്റീൽ ഗ്രൈൻഡിംഗ് സിസ്റ്റം എന്നിവയാൽ നിർമിച്ചിരിക്കുന്നത്. വളരെ കുറഞ്ഞ ശബ്ദത്തോടെയാണ് പ്രവർത്തിക്കുന്നത്. അടുക്കള സിങ്കിന് കീഴിൽ എളുപ്പത്തിൽ ഘടിപ്പിക്കാവുന്നതാണ്. അരച്ച് നീക്കുന്ന ഭക്ഷ്യ മാലിന്യം വെള്ളത്തോടൊപ്പം ഒഴുകിപ്പോകും.
ഫ്രാങ്കെയുടെ മാതൃസ്ഥാപനമായ ഫാബർ സർവീസ് പിന്തുണയും ഉറപ്പുനൽകുന്നു. കേരളത്തിലുടനീളം 30 സർവീസ് ഫ്രാഞ്ചൈസികളും 600ത്തിലധികം പരിശീലനം നേടിയ ടെക്നീഷ്യന്മാരും സേവനത്തിനായുണ്ട്.
ഓക്സിജൻ ഡിജിറ്റൽ ഷോറൂമുകളിലുടനീളം ലഭ്യമായ ഫ്രാങ്കെ ബയോ വേസ്റ്റ് ഡിസ്പോസർ വാങ്ങുന്നതിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക. 9020100100