തെലങ്കാനയിൽ വൻ നിക്ഷേപത്തിന് യുഎസ് ഫാർമ കന്പനി
Monday, October 6, 2025 11:08 PM IST
ഹൈദരാബാദ്: യുഎസിലെ മരുന്ന് നിർമാണ മേഖലയിലെ വന്പന്മാരായ എലി ലില്ലി തെലങ്കാനയിൽ ഒരു ബില്യണ്‍ ഡോളറിന്റെ (100 കോടി ഡോളർ) നിക്ഷേപം നടത്തും.
ഉത്പാദനവും ആഗോള മരുന്ന് വിതരണശേഷിയും വികസിപ്പിക്കുന്നതിനായാണ് കന്പനി തെലങ്കാനയിൽ വൻ നിക്ഷേപം നടത്തുന്നത്.
കന്പനിയുടെ ആഗോള പ്രതിനിധി സംഘം ഇന്നലെ ഇന്റഗ്രേറ്റഡ് കമാൻഡ് കണ്ട്രോൾ സെന്ററിൽ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, വ്യവസായ മന്ത്രി ഡി. ശ്രീധർ ബാബു എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്.തെലങ്കാനയിൽ ഒരു പുതിയ നിർമാണ പ്ലാന്റും ഗുണനിലവാര കേന്ദ്രവും സ്ഥാപിക്കും.