സാമന്ത ജോയ് ആലുക്കാസ് ബ്രാൻഡ് അംബാസഡർ
Monday, October 6, 2025 11:08 PM IST
കൊച്ചി: ജോയ്ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് ദക്ഷിണേന്ത്യൻ സിനിമാതാരം സാമന്ത റൂത്ത് പ്രഭുവിനെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു.
സിനിമാരംഗത്തു നിരവധി അവാർഡുകൾ കരസ്ഥമാക്കിയ പ്രേക്ഷകരുടെ പ്രിയനായിക ഇനി ജോയ് ആലുക്കാസിന്റെ കാലാതീത ഡിസൈനുകളെയും കലാപാരന്പര്യത്തെയും പ്രതിനിധീകരിക്കുമെന്നു ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു.
ലോകമെന്പാടുമുള്ള ആഭരണപ്രേമികളെ പ്രചോദിപ്പിക്കുന്നതിനായി സാമന്തയെ ജോയ്ആലുക്കാസ് കുടുംബത്തിലേക്കു സ്വാഗതംചെയ്യുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൗന്ദര്യത്തിനൊപ്പം ആത്മാർഥതയും പ്രചോദനവും ആഘോഷിക്കുന്ന ഒരു ബ്രാൻഡിനൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷമെന്ന് സാമന്ത പ്രതികരിച്ചു.