എന്‍എസ്ഇ - ടാറ്റ ആശുപത്രി സഹകരണം
Monday, October 6, 2025 11:08 PM IST
കൊച്ചി: കാന്‍സര്‍ ആശുപത്രി പദ്ധതിക്കായി നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ(എന്‍എസ്ഇ) തറക്കല്ലിട്ടു.
സിഎസ്ആര്‍ സംരംഭത്തിന്റെ ഭാഗമായി ടാറ്റ മെമ്മോറിയല്‍ സെന്ററുമായി ചേര്‍ന്നാണു സംരംഭം നടപ്പാക്കുക. നവി മുംബൈയില്‍ മള്‍ട്ടിസ്പെഷാലിറ്റി ബ്ലോക്കിനൊപ്പം 60 കിടക്കകളുള്ള ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് സെന്ററും ഉള്‍പ്പെടുന്നതാണ് പദ്ധതി.
380 കോടി രൂപ ചെലവ് വരുന്ന പദ്ധതി 2027 ജൂലൈയില്‍ പ്രവര്‍ത്തനമാരംഭിക്കാനാണു ലക്ഷ്യമിടുന്നത്.