ക്രിസ്മസിനെ വരവേല്‍ക്കാന്‍ ലുലുവില്‍ കേക്ക് മിക്സിംഗ്
Monday, October 6, 2025 11:08 PM IST
കൊച്ചി: ക്രിസ്മസിനെ വരവേല്‍ക്കാന്‍ കേക്ക് മിക്സിംഗുമായി ലുലു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തോടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ലുലു ഫ്ലൈറ്റ് കിച്ചന്റെയും കൊച്ചി ലുലുമാളിന്റെയും നേതൃത്വത്തില്‍ മാരിയറ്റ് കോര്ട്ട്യാഡിലാണു പരിപാടി സംഘടിപ്പിച്ചത്.
ഈ സീസണില്‍ 30 ടണ്ണോളം ഫ്രൂട്സ് മിക്സ് ചേരുവകള്‍ ചേര്‍ത്താണ് ലുലുവിലെ കേക്ക് നിര്‍മാണം. രണ്ടു ലക്ഷം കേക്കുകള്‍ നിര്‍മിച്ച് ലുലു സ്റ്റോറുകളില്‍ എത്തിക്കുകയാണു ലക്ഷ്യം.
അഞ്ച് വകഭേദങ്ങളില്‍ കേക്ക് എത്തും. ഡിസംബര്‍ ഒന്നുമുതല്‍ കേരളത്തിലെ ലുലു സ്റ്റോറുകളില്‍ കേക്കുകള്‍ ലഭ്യമാകും. കൊച്ചി ലുലു റീജണല്‍ ഡയറക്ടര്‍ സുധീഷ് ചെരിയില് കേക്ക് മിക്സിംഗ് ഉദ്ഘാടനം ചെയ്തു.
പ്രത്യേകം തയാറാക്കിയ മേശയില്‍ കേക്ക് നിര്‍മിക്കുന്നതിനുള്ള ചേരുവകളായ കശുവണ്ടി, ഉണക്ക മുന്തിരി, ഈന്തപ്പഴം, ടുട്ടി ഫ്രൂട്ടി, കാന്‍ഡിഡ്ചെറി, ലൈം പീല്‍, ഓറഞ്ച് പീല്‍, മിക്സഡ് ഫ്രൂട്ട്ജാം, ഗ്രേപ്പ് ജ്യൂസ്, മിക്സഡ് സ്പൈസ് എന്നിവ വിശിഷ്ടാതിഥികളുടെ നേതൃത്വത്തില്‍ മിക്സ് ചെയ്തു. കേക്ക് മിക്സ് ഗുണമേന്മ നഷ്ടപ്പെടാതെ സൂക്ഷിച്ചതിനുശേഷമാണ് നിര്‍മാണം ആരംഭിക്കുക.
ചടങ്ങില്‍ ബിഗ്ബോസ് താരവും ഇന്‍ഫ്ലുവന്‍സറുമായ റെനീഷ, ലുലു ഗ്രൂപ്പ് ഇന്ത്യ എച്ച്ആര്‍ ഹെഡ് അനൂപ് മജീദ്, ലുലു ഫ്ലൈറ്റ് കിച്ചന് ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ കെ. ഷെമിമോന്‍, കൊച്ചി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ജോ പൈനേടത്ത്, ലുലു ഗ്രൂപ്പ് ഇന്ത്യ സെന്‍ട്രല്‍ കിച്ചന് എക്സിക്യൂട്ടീവ് ഷെഫ് ജസ്റ്റിന് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.