ബിറ്റ്കോയിൻ റിക്കാർഡ് ഉയരത്തിൽ
Monday, October 6, 2025 3:07 AM IST
ന്യൂയോർക്ക്: വിപണി മൂല്യമനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ ഇന്നലെ റിക്കാർഡ് ഉയരത്തിലെത്തി. ഇന്ത്യൻ സമയം രാവിലെ പത്തു മണിയോടെ ബിറ്റ്കോയിൻ ഏകദേശം 2.7% ഉയർന്ന് 125,245.57 ഡോളറിലെത്തി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണത്തിൽ നിന്നുള്ള സൗഹൃദപരമായ നിയന്ത്രണങ്ങളും സ്ഥാപന നിക്ഷേപകരിൽ നിന്നുള്ള ശക്തമായ ഡിമാൻഡും മൂലം ഓഗസ്റ്റ് മധ്യത്തിൽ ബിറ്റ്കോയിന്റെ മുൻ റിക്കാർഡ് 124,480 ഡോളറായിരുന്നു.
യുഎസ് ഓഹരികളിലെ സമീപകാല നേട്ടങ്ങളും ബിറ്റ്കോയിൻ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കുള്ള നിക്ഷേപവും ക്രിപ്റ്റോകറൻസി തുടർച്ചയായ എട്ടാം സെഷനിലും വെള്ളിയാഴ്ച ഉയർന്നു.