പവന് 89,480 രൂപ
Tuesday, October 7, 2025 10:50 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്നലെ ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് വര്‍ധിച്ചത്.
ഇതോടെ ഒരു ഗ്രാമിന് 11,185 രൂപയും പവന് 89,480 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ 97,000 രൂപയ്ക്കു മുകളില്‍ നല്‍കണം.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപ വര്‍ധിച്ച് 9,200 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7,170 രൂപയും ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4,640 രൂപയുമാണ് വിപണിവില.