വോള്‍വോ ഇഎക്സ് 30 കേരളത്തിൽ
Tuesday, October 7, 2025 10:50 PM IST
കൊച്ചി: വോൾവോയുടെ പുതിയ ഇലക്ട്രിക് കാറായ ഇഎക്സ് 30 കേരളത്തിൽ അവതരിപ്പിച്ചു.19ന് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്ക് 39,99,000 രൂപയ്ക്ക് കാര്‍ ലഭിക്കും.
പരിമിത കാലത്തേക്കു മാത്രമാണ് ഓഫറുള്ളത്. വോള്‍വോയുടെ കൊച്ചി ഷോറൂമില്‍ ടെസ്റ്റ് ഡ്രൈവിംഗിന് അവസരമുണ്ട്. നവംബര്‍ ആദ്യവാരം ഡെലിവറി ആരംഭിക്കും. ബംഗളൂരുവിലെ ഹൊസക്കോട്ടിലുള്ള പ്ലാന്റിലാണ് ഇഎക്സ് 30 അസംബിള്‍ ചെയ്യുന്നത്.