ചെറുപുഷ്പ മിഷൻ ലീഗ് വാർഷിക ആഘോഷം നടത്തി
Friday, October 10, 2025 12:40 AM IST
കൊപ്പേൽ (ടെക്സാസ്): വടക്കേ അമേരിക്കയിലെ ചെറുപുഷ്പ മിഷൻ ലീഗിന്റെ മൂന്നാം വാർഷികാഘോഷങ്ങൾ സമാപിച്ചു.
ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയുടെ രജത ജൂബിലിയോടാനുബന്ധിച്ചു നടത്തിയ ആഘോഷങ്ങൾക്ക് ടെക്സാസ് സംസ്ഥാനത്തുള്ള കൊപ്പേൽ സെന്റ് അൽഫോൻസ ഇടവകയാണ് ആതിഥേയത്വം വഹിച്ചത്. ചിക്കാഗോ ബിഷപ് മാർ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു.
തിരുസഭയിലെ വിവിധ വിശദ്ധരെ കൂടുതൽ അടുത്തറിയണമെന്നും അവരുടെ ജീവിതമാതൃക ഏവർക്കും പ്രചോദനമാകുമെന്നും ബിഷപ് ഓർമിപ്പിച്ചു. ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ രൂപത പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ അധ്യക്ഷത വഹിച്ചു.
ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത് അനുഗ്രഹ പ്രഭാഷണവും മിഷൻ ലീഗ് അന്തർദേശീയ ഡയറക്ടർ ഫാ. ജയിംസ് പുന്നപ്ലാക്കിൽ മുഖ്യപ്രഭാഷണവും നടത്തി.
രൂപത ഡയറക്ടർ റവ. ഡോ. ജോർജ് ദാനവേലിൽ, ജനറൽ സെക്രട്ടറി ടിസൺ തോമസ്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, കൊപ്പേൽ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, കൊപ്പേൽ യൂണിറ്റ് പ്രസിഡന്റ് ലില്ലിയൺ സംഗീത്, കോഒാഡിനേറ്റർമാരായ ആൻ റ്റോമി, റോസ്മേരി ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു.